അസം ചുരക്ക കൃഷിയിൽ വിജയം കൊയ്ത് കോതമംഗലത്തെ യുവ കർഷകൻ

അസമിൽ നിന്ന് വിത്തുകളെത്തിച്ച് പരീക്ഷണാടിസ്ഥാനത്തിൽ അടിവാട് അരയേക്കറോളം വരുന്ന സ്ഥലത്ത് കൃഷി ചെയ്ത് വിജയം നേടിയതിനെ തുടർന്നാണ് വാരപ്പെട്ടിയിൽ രണ്ടേക്കർ സ്ഥലത്ത് അസം ചുരക്ക കൃഷി ആരംഭിച്ചത്
അസം ചുരക്ക കൃഷി വാരപ്പെട്ടി പഞ്ചായത്ത്‌ പ്രസിഡന്റ് പി. കെ. ചന്ദ്രശേഖരൻ നായർ വിളവെടുക്കുന്നു
അസം ചുരക്ക കൃഷി വാരപ്പെട്ടി പഞ്ചായത്ത്‌ പ്രസിഡന്റ് പി. കെ. ചന്ദ്രശേഖരൻ നായർ വിളവെടുക്കുന്നു

കോതമംഗലം: ഇതര സംസ്ഥാന ഉപഭോക്താക്കളെ ലക്ഷ്യമാക്കി അസം ചുരക്ക കൃഷിയാരംഭിച്ച് വിജയം കൊയ്തിരിക്കയാണ് കോതമംഗലം പല്ലാരിമംഗലം സ്വദേശി അജ്മൽ എന്ന യുവാവ്. ഇദ്ദേഹത്തിൻ്റെ വാരപ്പെട്ടിയിലെ കൃഷിയിടത്തിൽ ആസാം ചുരക്ക വിളവെടുപ്പ് നടന്നു.

അസമിൽ നിന്ന് വിത്തുകളെത്തിച്ച് പരീക്ഷണാടിസ്ഥാനത്തിൽ അടിവാട് അരയേക്കറോളം വരുന്ന സ്ഥലത്ത് കൃഷി ചെയ്ത് വിജയം നേടിയതിനെ തുടർന്നാണ് വാരപ്പെട്ടിയിൽ രണ്ടേക്കർ സ്ഥലത്ത് അസം ചുരക്ക കൃഷി ആരംഭിച്ചത്. ആദ്യ വിളവെടുപ്പിന് ശേഷം അടിവാട് ചെയ്തിരുന്ന കൃഷി സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചത് വൻവാർത്താപ്രാധാന്യം നേടിയിരുന്നു.

വാരപ്പെട്ടിയിൽ രണ്ടേക്കർ സ്ഥലത്താണ് അജ്മൽ അസം ചുരക്ക കൃഷി ചെയ്തത്. രണ്ട് മാസം പിന്നിട്ടപ്പോഴേക്കും ചുരക്കകൾ വിളവെടുപ്പിന് പാകമായിക്കൊണ്ടിരിക്കുകയാണ്. രണ്ടും മൂന്നും കിലോ തൂക്കം വച്ച കായ്കൾ പറിച്ചെടുത്ത് സമീപ മാർക്കറ്റുകളിൽ വിതരണം ചെയ്യും.വിത്തുകൾ എത്തിക്കുന്നതിനും, കൃഷികൾക്ക് ഒപ്പം നിൽക്കുന്നതിനും അജ്മലിന് കൂട്ടായിട്ടുള്ളത് അസം സ്വദേശി ഉമ്മർ ആണ്. അജ്മൽ

വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂരിൽ നടത്തിയ ആസാം ചുരക്ക വിളവെടുപ്പിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.ചന്ദ്രശേഖരൻ നായർ ,പഞ്ചായത്ത് അംഗം കെ കെ ഹുസൈൻ

തുടങ്ങിയവർ പങ്കെടുത്തു. ഈ കൃഷിയിൽ പ്രധാനം കൃത്യമായ നനയാണെന്നും, ഇതര സംസ്ഥാനക്കാർ മാത്രമല്ല പ്രദേശവാസികളും ഇപ്പോൾ അസം ചുരക്ക തേടി വരാറുണ്ടെന്നും കൃഷിയുടു അജ്മൽ പറഞ്ഞു.

Trending

No stories found.

Latest News

No stories found.