യുവ കർഷകന്‍റെ കൃഷിയിടം സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി ആക്ഷേപം

നാല് മാസം പ്രായമായ ചെടികളുടെ വള്ളികൾ കടഭാഗത്ത് വച്ച് അറുത്ത് മാറ്റിയ നിലയിലായിരുന്നു
young farmers farm was destroyed by anti-socials
young farmers farm was destroyed by anti-socials
Updated on

കോതമംഗലം: ആസാം ചുരക്ക കൃഷി പരിചയപ്പെടുത്തി ശ്രദ്ധേയനായ യുവകർഷകൻ്റെ കൃഷിയിടം ഇന്ന് പുലർച്ചെ സാമൂഹ്യ വിരുദ്ധർ വെട്ടിനശിപ്പിച്ചതായി ആക്ഷേപം .

ഇതര സംസ്ഥാന തൊഴിലാളികളുടെ ഇഷ്ട വിഭവമായ ഭീമൻ ആസാം ചുരക്ക വിളയിച്ച് ശ്രദ്ധേയനായ കോതമംഗലം, പല്ലാരിമംഗലം സ്വദേശി അജ്മൽ ഷാജഹാൻ്റെ അരയേക്കറോളം വരുന്ന കൃഷിയിടമാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്.

നാല് മാസം പ്രായമായ ചെടികളുടെ വള്ളികൾ കടഭാഗത്ത് വച്ച് അറുത്ത് മാറ്റിയ നിലയിലായിരുന്നു. ഒരു വിളവെടുപ്പ് കഴിഞ്ഞിരുന്നു. ആറ് മാസം കൂടി വിളവെടുക്കാമായിരുന്ന കൃഷിയിടമാണ് വെട്ടിനശിപ്പിച്ചത്. പോത്താനിക്കാട് പോലീസിൽ അജ്മൽ പരാതി നൽകിയിട്ടുണ്ട്.സാമൂഹ്യ ദ്രോഹികൾ തൻ്റെ ഉപജീവനമാർഗം ഇല്ലാതാക്കിയെന്ന് അജ്മൽ  പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com