
പെരുമ്പാവൂരിൽ വനിതാ ഡോക്ടറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
file image
എറണാകുളം: എറണാകുളം പെരുമ്പാവൂരിൽ വനിതാ ഡോക്റ്ററെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ യുവ ഡോക്റ്റർ മീനാക്ഷി വിജയകുമാറിനെ ആണ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ഡോക്റ്ററെ കാണാതെ വന്നതോടെ ഫ്ലാറ്റിലെ മറ്റു താമസക്കാർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
അമിതമായ അളവിൽ മരുന്നു കുത്തിവച്ചതാണ് മരണകാരണമെന്ന് കരുതുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കോട്ടയം ഈരാറ്റുപേട്ട സ്വദേശിനിയാണ് ഡോക്റ്റർ മീനാക്ഷി.
സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. കൂടുതൽ കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു.