കുളിക്കുന്നതിനിടെ യുവാവ് കയത്തിലകപ്പെട്ടു: രക്ഷപ്പെടുത്തി നാട്ടുകാർ

കുത്തിച്ചാലിൽ സുഹൃത്തനൊപ്പമെത്തിയ രോഹൻ കുളിക്കുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നു
kuruthichal
kuruthichalfile image

പാലക്കാട്: പാത്രകടവ് കുരുത്തിച്ചാലിൽ കയത്തിലകപ്പെട്ട യുവാവിനെ രക്ഷിച്ച് നാട്ടുകാർ. മലപ്പുറം വളാഞ്ചേരി തോട്ടത്തിൽ വീട്ടിൽ രോഹൻ (22) ആണ് കയത്തിലകപ്പെട്ടത്. രക്ഷപ്പെടുത്തിയ യുവാവിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കുത്തിച്ചാലിൽ സുഹൃത്തനൊപ്പമെത്തിയ രോഹൻ കുളിക്കുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നു. കൂട്ടുകാരൻ വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.നിരവധി അപകടകയങ്ങളുള്ള മേഖലയാണ് കുരുത്തിച്ചാൽ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com