ഇടുക്കിയിൽ വിറക് മുറിക്കുന്നതിനിടെ യന്ത്രവാള്‍ കഴുത്തില്‍ കൊണ്ട് യുവാവ് മരിച്ചു

പൂപ്പാറയിലെ ഏലം സ്റ്റോറില്‍ യന്ത്ര വാള്‍ ഉപയോഗിച്ച് വിറക് മുറിച്ചു കൊണ്ടിരുന്നപ്പോഴാണ് അപകടം
വിഘ്‌നേഷ്
വിഘ്‌നേഷ്
Updated on

തൊടുപുഴ: ഇടുക്കി പൂപ്പാറയിൽ വിറക് മുറിക്കുന്നതിനിടെ ദിശതെറ്റിയ യന്ത്രവാള്‍ കഴുത്തില്‍ കൊണ്ട് യുവാവ് മരിച്ചു. പൂപ്പാറ മൂലത്തുറ കോളനി സ്വദേശി വിഘ്‌നേഷ് (24) ആണ് മരിച്ചത്.

പൂപ്പാറയിലെ ഏലം സ്റ്റോറില്‍ യന്ത്ര വാള്‍ ഉപയോഗിച്ച് വിറക് മുറിച്ചു കൊണ്ടിരുന്നപ്പോഴാണ് അപകടം. ദിശ തെറ്റിയ വാള്‍ വിഘ്‌നേഷിന്‍റെ കഴുത്തില്‍ പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ തേനി മെഡിക്കല്‍ കോളെജിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com