ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ച് വീണ് യുവാവിന് ഗുരുതരമായി പരുക്കേറ്റു

യുവാവിനെ തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.
Young man seriously injured after falling from moving train

ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ച് വീണ് യുവാവിന് ഗുരുതരമായി പരുക്കേറ്റു

Representative image
Updated on

തൃശൂർ: ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ച് വീണ് യുവാവിന് ഗുരുതരമായി പരുക്കേറ്റു. വടക്കാഞ്ചേരിയിലെ എങ്കക്കാട് റെയിൽവേ ഗേറ്റിന് സമീപം തിങ്കളാഴ്ച രാവിലെ 9.30നാണ് സംഭവം. ട്രെയിനിന്‍റെ ഡോറിന്‍റെ അടുത്ത് നിന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് പുറത്തേക്ക് വീണതാകാം എന്നാണ് നിഗമനം.

തൃശൂർ - ഷൊർണൂർ റെയിൽവേ പാതയ്ക്ക് സമീപത്തെ പുൽമേട്ടിൽ അവശനിലയിൽ കിടന്നിരുന്ന യുവാവിനെ നാട്ടുകാരാണ് ആദ്യം കണ്ടെത്തിയത്. യുവാവിനെ തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com