ഇരിങ്ങാലക്കുടയിൽ ഉത്സവത്തിനിടെ വാക്കുതർക്കം; യുവാവ് കുത്തേറ്റു മരിച്ചു

ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാക്കൾ ചേരിചേർന്ന് ആക്രമിക്കുകയായിരുന്നു
Representative Image
Representative Image

തൃശൂർ: ഇരിങ്ങാലക്കുടയിൽ ഉത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. അരിമ്പൂർ സ്വദേശി അക്ഷയ് (25) ആണ് മരിച്ചത്. ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം.

ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാക്കൾ ചേരിചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

Trending

No stories found.

Latest News

No stories found.