
പൂയംകുട്ടി പുഴയിൽ ചൂണ്ടയിടാൻ പോയ യുവാവിനെ കാണാതായി
കോതമംഗലം: പൂയംകുട്ടി പുഴയിൽ ചൂണ്ടയിടാൻ പോയ യുവാവിനെ കാണാതായതായി പരാതി. സംഭവത്തിൽ കോതമംഗലം ഫയർഫോഴ്സ് ബുധൻ രാത്രി വൈകിയും തെരച്ചിൽ നടത്തി.
തിരുവനന്തപുരം സ്വദേശി സനോജി (32) നെയാണ് കാണാതായത്. കൂവപ്പാറ ഫോറസ്റ്റ് സ്റ്റേഷനു സമീപത്തായിരുന്നു ചൂണ്ടയിട്ടിരുന്നത്. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
കാണാതായ സനോജ് ടാപ്പിംഗ് തൊഴിലാളിയാണ്. രാത്രി 10 മണിയോടെ എത്തിയ അഗ്നി രക്ഷാ സേന വ്യാഴം പുലർച്ചെ ഒന്നര വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.വ്യാഴം രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചു.