കറുകച്ചാൽ ബസ് സ്റ്റാൻഡിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

രാവിലെ കടയിലേക്ക് എത്തുന്നതിനായി കോട്ടയം - കാവനാൽകടവ് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ കയറി കറുകച്ചാൽ സ്റ്റാൻഡിൽ അൻസു ഇറങ്ങി
കറുകച്ചാൽ ബസ് സ്റ്റാൻഡിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം
Updated on

കോട്ടയം: കറുകച്ചാൽ ബസ് സ്റ്റാൻഡിൽ യാത്രചെയ്ത് എത്തിയ അതേ ബസ് ഇടിച്ച് യുവതി മരിച്ചു. കറുകച്ചാൽ മാന്തുരുത്തി സ്വദേശി അജി ആന്റണിയുടെ ഭാര്യ അൻസു ജോസഫ് (34) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്. കറുകച്ചാൽ ബസ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന സാജു ബേക്കറി ഉടമ സാജുവിൻ്റെ മകളാണ് അൻസു.

രാവിലെ കടയിലേക്ക് എത്തുന്നതിനായി കോട്ടയം - കാവനാൽകടവ് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ കയറി കറുകച്ചാൽ സ്റ്റാൻഡിൽ അൻസു ഇറങ്ങി. തുടർന്ന് ഇതേ ബസ് പാർക്കിങിനായി മുന്നോട്ട് എടുക്കുമ്പോഴാണ് ബസിനെ മുറിച്ച് കടന്ന് നടന്നു പോകുകയായിരുന്ന അൻസുവിനെ ഇടിച്ചത്. ഉടൻതന്നെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയിടിച്ചുണ്ടായ പരുക്കാണ് മരണത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കറുകച്ചാൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Trending

No stories found.

Latest News

No stories found.