വിവാഹാഭ്യര്‍ഥന നിരസിച്ചു; യുവതിയെയും അച്ഛനെയും യുവാവ് വീട്ടിൽ കയറി വെട്ടി
പാലക്കാട്: നെന്മാറയിൽ യുവതിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടിയ യുവാവ് അറസ്റ്റിൽ. വിവാഹ അഭ്യാർഥന നിരസിച്ചതിൽ പ്രകോപിതനായാണ് യുവാവ് അക്രമം നടത്തിയതെന്നാണ് വിവരം. ഗിരീഷും യുവതിയും മുൻപെ പ്രണയത്തിലായിരുന്നു. യുവതി വിദേശത്ത് പോയ ശേഷം ഗിരീഷിനെ ഒഴിവാക്കാൻ ശ്രമിച്ചെന്നാണ് പ്രതിയുടെ മൊഴി.
വ്യാഴാഴ്ച മദ്യലഹരിയിലെത്തിയ ഗിരീഷ് യുവതിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടുകത്തി ഉപയോഗിച്ച് വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. ഇരുവരും നെന്മാറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.