
കടലാക്രമണ മേഖലകൾ സന്ദർശിച്ചില്ല; മന്ത്രി സജി ചെറിയാനെതിരേ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്
representative image of congress flag
കൊച്ചി: കടലാക്രമണ മേഖലകൾ സന്ദർശിച്ചില്ലെന്നാരോപിച്ച് മന്ത്രി സജി ചെറിയാനെതിരേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കണ്ണമാലി, ചെല്ലാനം എന്നീ പ്രദേശങ്ങൾ സന്ദർശിക്കാത്തതിനെത്തുടർന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയോടു പ്രതിഷേധിച്ചത്. ചെല്ലാനം മത്സ‍്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടന വേദിയിലെത്തിയായിരുന്നു പ്രതിഷേധം.
പ്രതിഷേധക്കാർ മന്ത്രിക്കു മുന്നിലെത്തിയതോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രശ്നബാധിത മേഖല സന്ദർശിക്കാതെ കേന്ദ്ര മന്ത്രി ജോർജ് കുര‍്യനൊപ്പം മന്ത്രി വേദി പങ്കിടുന്നതിലും വിമർശനം ഉയർന്നു.
മന്ത്രി പേരിനു വേണ്ടി മാത്രം നടത്തുന്ന പരിപാടിയാണിതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. കടലാക്രമണ മേഖലകളിൽ സന്ദർശനം നടത്തുമെന്നും അവിടത്തെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.