ചവറയിൽ കിടപ്പുമുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൊബൈൽ ചാർജറിൽ നിന്നു ഷോക്കേറ്റതെന്നു നിഗമനം

കാലപ്പഴക്കം ചെന്ന ചാർജർ ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു
എം.ശ്രീകണ്ഠൻ
എം.ശ്രീകണ്ഠൻ

ചവറ: ഉറങ്ങാൻ കിടന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൊബൈൽ ചാർജറിൽ നിന്നും വൈദ്യുതാഘാതം ഏറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ചവറ സൗത്ത് വടക്കുംഭാഗം അമ്പലത്തിന്റെ കിഴക്കേതിൽ മുരളീധരന്റെയും വിലാസിനിയുടെയും മകൻ എം.ശ്രീകണ്ഠൻ (39) ആണ് മരിച്ചത്.

രാവിലെ ശ്രീകണ്ഠന്‌ ഉറക്കമുണരാൻ വൈകിയതെടെ വീട്ടുകാർ കിടപ്പു മുറിയിലെത്തി നോക്കിയപ്പോഴാണ് കട്ടിലിൽ നിന്നും താഴെ വീണ് കിടക്കുന്ന നിലയിൽ ശ്രീകണ്ഠനെ കണ്ടെത്തിയത്.

കാലപ്പഴക്കം ചെന്ന ചാർജർ ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു. ചാർജർ വയറിന്‍റെ ഒരുഭാഗം കരിഞ്ഞ നിലയിലായിരുന്നു. മൊബൈൽ ഫോണിനു തകരാർ ഉണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com