
തൃശൂരിൽ യുവാവ് ബസ് കയറി മരിച്ച സംഭവം: പ്രതിഷേധവുമായി ബിജെപി
representative image
തൃശൂർ: എംജി റോഡിൽ യുവാവ് ബസ് കയറി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി. റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. ഫാർമസി ജീവനക്കാരൻ വിഷ്ണുദത്ത് (22) ആണ് മരിച്ചത്. അമ്മ പത്മിനിയും ഒപ്പമുണ്ടായിരുന്നു.
പിന്നിൽ നിന്നു വന്ന സ്വകാര്യ ബസ് ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അമ്മ പത്മിനി ഗുരുതരാവസ്ഥയിൽ അശുപത്രിയിലാണ്. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.
ഇതിന് പിന്നാലെയാണ് ബിജെപി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് പിടിച്ചുമാറ്റാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ബിജെപി കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.