മിനി ടെമ്പോ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ യുവാവിന്‍റെ തല തകർന്ന് തൽക്ഷണം മരിക്കുകയായിരുന്നു.
Youth dies after vehicle accident

രോഹിത് സജീവ്

Updated on

അമ്പലപ്പുഴ: മീൻ കയറ്റിവന്ന മിനിടെമ്പോ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. എടത്വാ ചങ്ങങ്കരി തുണ്ടിയിൽ സജീവന്‍റെയും പ്രീതയുടെയും മകൻ രോഹിത് സജീവാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30 ന് അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ വെട്ടുതോട് എസ്എൻഡിപി കുട്ടനാട് സൗത്ത് യൂണിയൻ ഓഫീസിന് സമീപത്തു വെച്ചാണ് അപകടം. അമ്പലപ്പുഴയിൽ നിന്നും മീൻ കയറ്റി വന്ന മിനിടെമ്പോ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ യുവാവിന്‍റെ തല തകർന്ന് തൽക്ഷണം മരിക്കുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഹോസ്പിറ്റൽ ട്രെയിനിംഗിനു ശേഷം മടങ്ങി വരുകയായിരുന്നു രോഹിത്. ടെമ്പോ മറികടക്കുന്നതിനിടെ തട്ടിവീണ സ്കൂട്ടർ യാത്രക്കാരൻ കുന്നുമ്മ സ്വദേശി സിജിക്ക് പരുക്കേറ്റിട്ടുണ്ട്. എടത്വാ പോലീസ് മേൽനടപടി സ്വീകരച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com