
യുവാവിന്‍റെ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് പണം കവർന്നു; പ്രതികൾ പിടിയിൽ
file image
തിരുവനന്തപുരം: ആറ്റിങ്ങലിൽ യുവാവിന്‍റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് രണ്ടര ലക്ഷം കവർന്ന കേസിൽ പ്രതികൾ പിടിയിൽ. സ്വർണ പണയം എടുക്കാനെന്ന വ്യാജേനയാണ് യുവാവിനെ പ്രതികൾ വിളിച്ചു വരുത്തിയത്. നഗരൂർ സ്വദേശിയായ സ്വർണക്കടയുടമായാണ് ആക്രമണത്തിന് ഇരയായത്.
സ്വർണ പണയം വയ്ക്കുന്നതിനായി യുവാവിനെ വിളിച്ചു വരുത്തുകയും കണ്ണിലേക്ക് മുളകുപൊടിയെറിയുകയും ആയിരുന്നു. തുടർന്ന് യുവാവിനെ ആക്രമിച്ച് കൈയിലുണ്ടായിരുന്ന പണവുമായി പ്രതികൾ കടന്നു കളയുകയായിരുന്നു.
ആക്രമണത്തിനിരയായ യുവാവ് ഉടൻ സ്റ്റേഷനിലെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാല് പ്രതികളെയും പൊലീസ് പിടികൂടിയത്. പിടിയിലായവർ ആറ്റിങ്ങൽ, ചിറയൻകീഴ് സ്വദേശികളാണ്.