മദ്യപിച്ച് വാക്ക് തർക്കം; കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ആലുവ മാർക്കറ്റിനു സമീപം മദ്യപാനികൾ സ്ഥിരം ശല്യക്കാരായി മാറുകയാണെന്ന് പ്രദേശവാസികളും കച്ചവടക്കാരും
Youth stabbed at Aluva

സാജൻ

Updated on

ആലുവ : മദ്യപിച്ച് വാക്ക് തർക്കമുണ്ടായതിനെത്തുടർന്ന് യുവാവിന് കുത്തേറ്റു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സയിൽ തുടരുകയാണ്.

യുസി കോളേജിന് സമീപം താമസിക്കുന്ന വലിയപറമ്പിൽ വീട്ടിൽ രാജൻ മകൻ സാജനാണ് (48) കുത്തേറ്റത്. ശനിയാഴ്ച രാവിലെ 9 മണിയോടെ ആലുവ മാർക്കറ്റ് സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് സാജനു കുത്തേൽക്കുന്നതിൽ കലാശിച്ചത്.

നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ നൽകുന്നത്. പ്രതിയെന്നു സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാർക്കറ്റിനു സമീപം മദ്യപാനികൾ സ്ഥിരം ശല്യക്കാരായി മാറുകയാണെന്ന് പ്രദേശവാസികളും ഇവിടത്തെ കച്ചവടക്കാരും പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com