വീടിന്‍റെ ബാൽക്കണിയിൽ അമ്മയും 2 മക്കളും കത്തിക്കരിഞ്ഞ നിലയിൽ

പിന്നീട് ഇന്ന് പുലർച്ചെ നടക്കാനിറങ്ങിയവരാണ് മുകളിൽ നിന്ന് പുക ഉയരുന്നത് കാണുന്നത്. 
വീടിന്‍റെ ബാൽക്കണിയിൽ അമ്മയും 2 മക്കളും കത്തിക്കരിഞ്ഞ നിലയിൽ

തൃശൂർ: കുന്നംകുളം പന്നിത്തടത്ത് ഒരു കുടുംബത്തിലെ അമ്മയും 2 മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 

ചെറുമാനം സ്വദേശി ഷഫീന, മക്കളായ അജുവ (3), അമന്‍ (ഒന്നര) എന്നിവരാണ് മരിച്ചത്. ഇവരുടെ ഭർത്താവ് കാളുവളപ്പിൽ ഹാരിസ് വിദേശത്താണ്.ഇന്ന് പുലർച്ചെയോടെയാണ് സംഭവം. വീടിന്‍റെ രണ്ടാം നിലയിലെ ബാൽക്കണിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ ബന്ധുവിന്‍റെ വീട്ടിൽ പോയി ഇവർ രാത്രിയോടെ തന്നെ തിരിച്ചെത്തിയിരുന്നു. പിന്നീട് ഇന്ന് പുലർച്ചെ നടക്കാനിറങ്ങിയവരാണ് മുകളിൽ നിന്ന് പുക ഉയരുന്നത് കാണുന്നത്.  ഏട്ടാനുജന്മാർ കൂട്ട് കുടുംബമായി താമസിക്കുന്ന വീടാണിതെങ്കിലും സംഭവസമയത്ത് ഹാരിസിന്‍റെ അമ്മ മാത്രമാണ് ഉണ്ടായുരുന്നത്. പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.  മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായതിനു ശേഷമായിരിക്കും മാറ്റുക.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com