

അകോള മലയാളി സമാജം ഓണാഘോഷം
അകോള: അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം നടത്തി. സമാജം രക്ഷാധികാരി വി. ടി. പീറ്ററിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ പ്രശസ്ത കവിയും കഥാകാരനുമായ മുല്ലനേഴി ദിവാകരന്‍ നമ്പൂതിരി ഓണസന്ദേശം നല്‍കി.
സമാജം പ്രസിഡന്റ് ജനാര്‍ദ്ദനന്‍ നായര്‍, സെക്രട്ടറി മനോജ് ഫിലിപ്പ്, ട്രഷറര്‍ അഡ്വ. തുഷാരി പിള്ള, അനിത ബാബു, ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജീവ് പണിക്കര്‍, വെല്‍ഫെയര്‍ സെല്‍ ചെയര്‍മാന്‍ ഷൈന്‍ പാലമൂട്ടില്‍ വിജയലക്ഷ്മി നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് അകോളയിലെ മലയാളി വനിതകള്‍ അവതരിപ്പിച്ച തിരുവാതിരകളി, കുട്ടികളുടെ ഗാനങ്ങള്‍, വിവിധ കലാ-വിനോദ പരിപാടികള്‍ എന്നിവ അരങ്ങേറി.