പ്രതീക്ഷ ഫൗണ്ടേഷന്‍ ഓണാഘോഷം ശോഭ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് പ്രതീക്ഷ ഫൗണ്ടേഷന്‍ നല്‍കി വരുന്ന പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും
Shobha Surendran to inaugurate Pratesh Foundation Onam celebrations
ശോഭ സുരേന്ദ്രൻ
Updated on

വസായ്: ബിജെപി കേരള വിഭാഗം പ്രതീക്ഷ ഫൗണ്ടേഷന്‍റെ സഹകരണത്തോടെ സെപ്റ്റംബര്‍ 28ന് വസായ് റോഡ് ശബരിഗിരി അയ്യപ്പക്ഷേത്രം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ബിജെപി കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

കേന്ദ്ര ഊര്‍ജ വകുപ്പ് സഹമന്ത്രി ശ്രീപദ് നായിക് മുഖ്യാതിഥിയായി പങ്കെടുക്കും. രാവിലെ 10 മണിക്ക് ശോഭ സുരേന്ദ്രന്‍ ഭദ്രദീപം തെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് പ്രതീക്ഷ ഫൗണ്ടേഷന്‍ നല്‍കി വരുന്ന പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com