ബൈക്ക് ടാക്‌സികള്‍ക്ക് മിനിമം നിരക്ക് 15 രൂപ

ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍ സര്‍വീസുകള്‍ നടത്താം

Minimum fare for bike taxis is Rs 15

ബൈക്ക് ടാക്‌സികള്‍ക്ക് മിനിമം നിരക്ക് 15 രൂപ

Updated on

മുംബൈ: മഹാരാഷ്ട്ര ഗതാഗത അഥോറിറ്റി (എസ്ടിഎ) ബൈക്ക് ടാക്‌സികള്‍ക്ക് 1.5 കിലോമീറ്ററിന് 15 രൂപയെന്ന മിനിമം നിരക്ക് അംഗീകരിച്ചു. സേവനം വൈകാതെ ആരംഭിക്കും. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 10.27 രൂപയായിരിക്കും നിരക്ക്.

ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലായിരിക്കും ബൈക്ക് ടാക്‌സികൾക്ക് അനുമതി നൽകുക. ഓല, ഊബര്‍, റാപ്പിഡോ തുടങ്ങിയ കമ്പനികള്‍ക്കാണ് ബൈക്ക് ടാക്‌സികള്‍ക്കുള്ള താത്കാലിക ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്.

കാലിപീലി ടാക്‌സികള്‍ക്ക് 31 രൂപയും ഓട്ടോറിക്ഷകള്‍ക്ക് 26 രൂപയുമാണ് മഹാരാഷ്ട്രയില്‍ മിനിമം നിരക്ക്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com