സനാതന ഹിന്ദു മഹാസമ്മേളനം ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ

സമ്മേളനത്തിന്റെ ഭാഗമായി ഗോപൂജയും

Sanatana Hindu Mahameeting today

സനാതന ഹിന്ദു മഹാസമ്മേളനം

Updated on

മുംബൈ: സനാതന ഹിന്ദു ധര്‍മ്മസഭയുടെ ആറാമത് ഹിന്ദുമഹാസമ്മേളനത്തിന് വസായ് വെസ്റ്റിലെ ശബരിഗിരി അയ്യപ്പക്ഷേത്രത്തില്‍ ശനിയാഴ്ച തിരിതെളിയും. ഗോപൂജ, നാമജപം, വേദപാരായണം, നാരായണീയ മഹാപര്‍വം, കുത്തിയോട്ടപ്പാട്ട് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ഇത്തവണത്തെ ഹിന്ദു മഹാസമ്മേളനം.

മഹാമണ്ഡലേശ്വര്‍ സ്വാമി സദാനന്ദ ബെന്‍ മഹാരാജിന്‍റെ നേതൃത്വത്തിലാണ് ഗോപൂജ. ബൃന്ദ പ്രഭുവും സംഘവുമാണ് നാമജപ പാരായണം. സത്യസായി സേവാ കേന്ദ്രം പാല്‍ഘര്‍ ജില്ല വേദപാരായണം നടത്തും. വി. രാധാകൃഷ്ണന്‍ നായരും സംഘവുമാണ് കുത്തിയോട്ടം അവതരിപ്പിക്കുന്നത്.

രാവിലെ ബ്രഹ്‌മശ്രീ നാരായണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലുള്ള ഗണപതി ഹോമത്തോടെ പരിപാടികള്‍ ആരംഭിക്കും. ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി ശക്തി ശാന്താനന്ദ മഹര്‍ഷി ഹിന്ദു മത സമ്മേളനം ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി, മഹാകാല്‍ ബാബ (ഭൈരവ് അഘാഡ ഹരിദ്വാര്‍) സദാനന്ദ് ബെന്‍ മഹാരാജ് ജുന അഘാഡ, സംഗമേശാനന്ദ സരസ്വതി, സ്വാമി ഹനുമദ്പാദാനന്ദ സരസ്വതി ( ശ്രീ ആഞ്ജനേയാശ്രമം ചെറുകോട്, വണ്ടൂര്‍, മലപ്പുറം) സ്വാമി ഭാരതാനന്ദ സരസ്വതി, ശാന്തിദാസന്‍ ബദ്ബരി ആശ്രമം ബദരിനാഥ്, സ്വാമി നിര്‍ഭയാനന്ദ ചിന്മയ മിഷന്‍ വസായ്, ശ്രീരാജ് നായര്‍ വിശ്വഹിന്ദുപരിഷത്ത് ദേശീയ വക്താവ് തുടങ്ങിയ സന്യാസ വര്യന്‍മാരും ഹിന്ദുസംഘടനാ പ്രതിനിധികളും പങ്കെടുക്കും.

ധനുമാസത്തിലെ തിരുവാതിര പ്രമാണിച്ച് ചന്ദ്രപ്രഭ ആര്‍ട്‌സ് തിരുവാതിരക്കളി അവതരിപ്പിക്കും. തുടര്‍ന്ന് നാരായണീയ മഹാപര്‍വ്വം രാവിലെ 10 മണി മുതല്‍ നടക്കും ( നാരായണീയം ഗ്രൂപ്പുകളുടെ കൂട്ടായ്മ) മുംബൈ നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും നാരായണീയം ഗ്രൂപ്പുകള്‍ പങ്കെടുക്കും. അധ്യക്ഷ ഗുരുമാത നന്ദിനി. മുഖ്യ പ്രഭാഷണം സ്വാമിനി സംഗമേശാനന്ദ സരസ്വതി.

ധനുമാസത്തിലെ തിരുവാതിര പ്രമാണിച്ച് തിരുവാതിക്കളിയും ഉപവാസ വിഭവവും ക്രമീകരിച്ചിട്ടുണ്ട്. പങ്കെടുക്കുന്ന എല്ലാവര്‍ക്കും നേപ്പാളില്‍ നിന്ന് നേരിട്ടെത്തിച്ച പൂജിച്ച രുദ്രാക്ഷം വിതരണം ചെയ്യും.

നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും ഗുരുസ്വാമിമാരെ ചടങ്ങില്‍ ആദരിക്കും. സമ്മേളനത്തില്‍ ഇതാദ്യമായി ഗോപൂജ ഉണ്ടായിരിക്കും .വൈകുന്നേരം സന്യാസി ശ്രേഷ്ഠന്‍മാരെ വാദ്യമേളങ്ങളുടേയും താലപ്പൊലിയുടേയും അകമ്പടിയോടെ പൂര്‍ണ്ണ കുംഭം നല്‍കി ഘോഷയാത്രയായി വേദിയിലേക്ക് ആനയിക്കും തുടര്‍ന്ന് യതി പൂജ നടത്തും.

സമാപന സമ്മേളനത്തെ സന്യാസി വര്യന്‍മാരും ആചാര്യന്‍മാരും അഭിസംബോധന ചെയ്യും. വിശദ വിവരങ്ങള്‍ക്ക് 9323528197.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com