മുംബൈയിൽ ലോക്സഭ തെരെഞ്ഞെടുപ്പ് ദിവസം മെട്രൊ 2 വിൽ 10 ശതമാനം കിഴിവ്

മെയ് 20 നാണ് മുംബൈയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ്
10 percent discount on metro 2 on lok sabha election day in mumbai
10 percent discount on metro 2 on lok sabha election day in mumbai

മുംബൈ: ലോക്‌സഭാ തെരെഞ്ഞെടുപ്പ് ദിവസമായ മെയ് 20 ന് ടിക്കറ്റിൽ 10 ശതമാനം കിഴിവ് പ്രഖ്യാപിച്ച് മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (എംഎംഎംഒസിഎൽ). എംഎംഎംഒസിഎൽ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, മെട്രോ ലൈൻ 2 എയിലും ലൈൻ 7ലും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് പോളിംഗ് ദിവസം 10 ശതമാനം കിഴിവ് ലഭിക്കും.മെയ് 20 നാണ് മുംബൈയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ്.

എംഎംഎംഒസിഎൽ അന്ധേരിയ്ക്കും (പടിഞ്ഞാറ്) ദഹിസാറിനും (ഈസ്റ്റ്‌ ) ഇടയിൽ മെട്രൊ ലൈൻ 2 എയും ദഹിസാറിനും (കിഴക്ക്) അന്ധേരിക്കും (കിഴക്ക്) ലൈൻ 7 ഉം പ്രവർത്തിക്കുന്നു.മെട്രൊ യാത്രക്കാരെ അവരുടെ പൗരധർമ്മം നിറവേറ്റുന്നതിനും തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഈ ശ്രമം പോളിംഗ് വർധിപ്പിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com