മുംബൈ മെട്രൊ വൺ 10 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കി

തിരക്കുള്ള സമയങ്ങളിൽ ഏകദേശം മൂന്നര മിനിറ്റും തിരക്കില്ലാത്ത സമയങ്ങളിൽ ഏഴ് മിനിറ്റും കൂടുമ്പോൾ സർവീസ് നടത്തുന്നുണ്ട്
മുംബൈ മെട്രൊ വൺ 10 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കി
Updated on

മുംബൈ: മെട്രൊ വൺ അല്ലെങ്കിൽ ബ്ലൂ ലൈൻ എന്നറിയപ്പെടുന്ന മെട്രൊ സർവീസ് ഇന്ന് 10 വർഷം പൂർത്തിയാക്കുന്നു. വെർസോവയ്ക്കും ഘാട്‌കോപ്പറിനും ഇടയിൽ ആരംഭിച്ച നഗരത്തിലെ ആദ്യത്തെ മെട്രൊ, സർവീസ് ആയിരുന്നു ഇത്.

നിലവിൽ ദിവസേന 418 ട്രിപ്പുകൾ ആണ് നടത്തുന്നത്. മെട്രൊ വൺ പ്രവൃത്തിദിവസങ്ങളിൽ ഏകദേശം നാലര ലക്ഷം യാത്രക്കാരെ കൊണ്ടുപോകുന്നു എന്നാണ് കണക്കാക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ ഏകദേശം മൂന്നര മിനിറ്റും തിരക്കില്ലാത്ത സമയങ്ങളിൽ ഏഴ് മിനിറ്റും കൂടുമ്പോൾ സർവീസ് നടത്തുന്നുണ്ട്. മെട്രൊ വൺ തുടങ്ങിയത് മുതൽ തന്നെ മുംബൈക്കാരുടെ പ്രിയപ്പെട്ട ഗതാഗത മാർഗമായി മാറിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com