ട്രെയിനിലെ കൊലപാതകം: 1100 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

68 പേരുടെ മൊഴി ഉള്‍പ്പെടുത്തി
68 പേരുടെ മൊഴി ഉള്‍പ്പെടുത്തി

ട്രെയിനിലെ കൊലപാതകത്തില്‍ 1100 പേജുള്ള കുറ്റപത്രം

Updated on

മുംബൈ: മുംബൈ ലോക്കല്‍ ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കംപാര്‍ട്ട്മെന്റില്‍ വാതിലടച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ 21-കാരന്‍ മയങ്ക് ലോഹറിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ബോറിവ്ലി റെയില്‍വേ പൊലീസ് 1100 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി റോഷന്‍ സുവര്‍ണയ്‌ക്കെതിരെ ശക്തമായ തെളിവുകള്‍ നിരത്തിയ പൊലീസ്, കേസില്‍ ഫാസ്റ്റ് ട്രാക്ക് വിചാരണയും പ്രത്യേക പ്രോസിക്യൂട്ടറെയും ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂണ്‍ 23-ന് മഴയത്ത് വാതിലടച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ മദ്യപിച്ചെത്തിയ റോഷന്‍ സുവര്‍ണ ബാഗില്‍ നിന്ന് 17.5 സെന്‍റീ മീറ്റര്‍ നീളമുള്ള കത്തിയെടുത്ത് മയോങ്കിന്‍റെ നെഞ്ചിലും വയറ്റിലും കുത്തുകയായിരുന്നു.

ബോറിവ്ലിയില്‍ ഇറങ്ങിപ്പോയ ഇയാളെ പിന്നീട് പന്‍വേലില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സംഭവം നേരിട്ടുകണ്ട സാക്ഷികള്‍ ഉള്‍പ്പെടെ 68 പേരുടെ മൊഴികളും, ആക്രമണത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും, കൃത്യത്തിന് ഉപയോഗിച്ച കത്തിയും പ്രധാന തെളിവുകളായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com