
12 കോട്ടകള്‍ യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍
മുംബൈ: ഛത്രപതി ശിവാജി മഹാരാജുമായി ബന്ധപ്പെട്ട 12 കോട്ടകള്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി.
ഹാരാഷ്ട്രയിലെ സാല്‍ഹെര്‍, ശിവ്നേരി, ലോഹ്ഗഡ്, ഖണ്ഡേരി കോട്ട, റായ്ഗഡ്, രാജ്ഗഡ്, പ്രതാപ്ഗഡ്, സുവര്‍ണദുര്‍ഗ്, പന്‍ഹല, വിജയ്ദുര്‍ഗ്, സിന്ധുദുര്‍ഗ് എന്നീ കോട്ടകളാണ് പട്ടികയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.
ഇതിനൊപ്പം തമിഴ്‌നാട്ടില്‍ നിന്നും ഒരു കോട്ട ഉള്‍പെടുത്തിയിട്ടുണ്ട്. ഇത് അഭിമാനകരവും മഹത്തായ നിമിഷവുമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.