മുംബൈ ലോക്കല്‍ ട്രെയിന്‍ പാത നവീകരണത്തിനായി 12500 കോടിയുടെ പദ്ധതി

132 ലോക്കല്‍ സ്‌റ്റേഷനുകള്‍ നവീകരിക്കുന്നതിന് 5582 കോടി രൂപ

12500 crore project for local train line renovation

132 ലോക്കല്‍ സ്‌റ്റേഷനുകള്‍ നവീകരിക്കുന്നതിന് 5582 കോടി രൂപ

Representative image
Updated on

മുംബൈ: മുംബൈ നഗരത്തില്‍ പ്രധാന ഗതാഗത മാര്‍ഗങ്ങളില്‍ ഒന്നായ ലോക്കല്‍ ട്രെയിന്‍ പാതകളുടെ നവീകരണത്തിനും പുതിയ പാതകള്‍ക്കുമായി 12,500 കോടി രൂപ ചെലവ് വരുന്ന പദ്ധതി മുംബൈ അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട് പ്രഖ്യാപിച്ചു.

പന്‍വേല്‍, നവിമുംബൈ, വസായ്, വിരാര്‍ കല്യാണിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയുന്ന പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇതിനൊപ്പം ലോക്കല്‍ ട്രെയിന്‍ സ്‌റ്റേഷനുകളുടെ നവീകരണത്തിനായി മറ്റൊരു പദ്ധതിയും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും പ്രഖ്യാപിച്ചിട്ടുണ്ട്.

മുംബൈയിലെ 132 ലോക്കല്‍ സ്‌റ്റേഷനുകളും നവീകരിക്കാനുള്ള ഒരുക്കങ്ങളും നടത്തുന്നുണ്ട്. 5582 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്, വിശാലമായ ഇരിപ്പിടങ്ങള്‍ , മികച്ച മേല്‍ക്കൂരകള്‍, മേല്‍പാലങ്ങള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനായാണ് തുക ചെലവഴിക്കുന്നത്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com