15 വയസുകാരി ഗർഭിണിയായ സംഭവത്തിൽ 13 കാരനായ സഹോദരനെതിരേ കേസ്

വാഷി ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കോ ലീഗൽ കേസ് (എംഎൽസി) റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്തത്
13 year old boy raped sister after watching videos
13 year old boy raped sister after watching videos

നവി മുംബൈ: 15 വയസുള്ള മൂത്ത സഹോദരിയെ ബലാത്സംഗം ചെയ്ത് ഗർഭം ധരിപ്പിച്ചതിന് 13 വയസ്സുകാരനെ വാഷി പോലീസ് കേസെടുത്തു. വാഷി ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കോ ലീഗൽ കേസ് (എംഎൽസി) റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്തത്.

15 വയസുള്ള പെൺകുട്ടി മാതാപിതാക്കളോടൊപ്പം ഗർഭം അവസാനിപ്പിക്കാൻ ആശുപത്രിയിൽ എത്തിയതായിരുന്നു.കുട്ടി മൂന്ന് മാസം ഗർഭിണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഇരയായ പെൺകുട്ടി പൊലീസിന് നൽകിയ മൊഴി പ്രകാരം, "രണ്ട് പേരും ഡിസംബർ മാസത്തിൽ അശ്ലീല വീഡിയോ കാണുകയും 'ആക്റ്റ്' പരീക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്തു.പിന്നീട് ജനുവരി മാസത്തിൽ, തൻ്റെ പ്രതിമാസ ആർത്തവം മുടങ്ങിയതിനെത്തുടർന്ന്, ഇനി തന്നെ നിർബന്ധിക്കരുതെന്നു പറഞ്ഞെങ്കിലും, തൻ്റെ ഇളയ സഹോദരൻ തന്നെ നിർബന്ധിച്ചുവെന്ന് ഇര അവകാശപ്പെട്ടു, സംഭവത്തെക്കുറിച്ച് പെൺകുട്ടി അമ്മയോട് പറയുകയും തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ” വാഷി പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കുടുംബം പൻവേലിൽ നിന്നുള്ളതാണ്, അവരുടെ വസതിയിൽ വച്ചാണ് സംഭവം നടന്നത്, അതിനാൽ കേസ് ഇപ്പോൾ ഖണ്ഡേശ്വർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇരുവരുടെയും മാതാപിതാക്കൾ വ്യത്യസ്ത സ്വകാര്യ കമ്പനികളിൽ ജീവനക്കാരാണ്.

മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് സംഭവമെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മീഷൻ മുമ്പാകെ ഹാജരാക്കുകയും

തുടർ തീരുമാനം അവർ എടുക്കുകയും ചെയ്യും. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും കുട്ടികളുടെ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം (പോക്‌സോ) നിയമപ്രകാരവും ബലാത്സംഗ കുറ്റത്തിനാണ് ബാലനെതിരെ കേസെടുത്തിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com