പശ്ചിമ മേഖല പതിമൂന്നാം മലയാളോത്സവം കണ്‍വെന്‍ഷന്‍

13th Malayalam Festival Convention on 20th October
പശ്ചിമ മേഖല പതിമൂന്നാം മലയാളോത്സവം കണ്‍വെന്‍ഷന്‍
Updated on

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം പശ്ചിമ മേഖലയുടെ പതിമൂന്നാം മലയാളോത്സവം കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 20 ഞായറാഴ്ച വൈകീട്ട് 4 മണി മുതല്‍ ബോറിവലി ഈസ്റ്റില്‍ സെന്‍റ്‌ ജോണ്‍സ് സ്കൂള്‍ ഹാളില്‍ വച്ച് നടന്നു. മേഖല പ്രസിഡന്‍റ്‌ ഗീത ബാലകൃഷ്ണന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷന് നാന്ദി കുറിച്ചുകൊണ്ട് ജോയിന്‍റ് സെക്രട്ടറി ശീതള്‍ ശ്രീരാമന്‍ സ്വാഗതമാശംസിച്ചു. സാഹിത്യകാരനും സിനിമാ പ്രവര്‍ത്തകനുമായ മനോജ്‌ മുണ്ടയാട്ട് കണ്‍വെന്‍ഷന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. കേരളീയ കലകളും ഭാഷയും മഹാനഗരത്തിലെ പുതിയ തലമുറകളില്‍ പ്രചരിപ്പിക്കാന്‍ മലയാള ഭാഷാ പ്രചാരണ സംഘം നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പതിമൂന്നാം മലയാളോത്സവത്തിനും അതില്‍ പങ്കെടുക്കുന്ന വര്‍ക്കും അദ്ദേഹം വിജയമാശംസിച്ചു.

കുറാര്‍ മലാഡ് മലയാളി സമാജം പ്രസിഡന്‍റ്‌ ജോണ്‍സണ്‍ പൊറത്തൂര്‍,കുറാര്‍ മലാഡ് മലയാളി സമാജം സെക്രട്ടറി ശ്രേയസ് രാജേന്ദ്രന്‍, സഹാര്‍ മലയാളി സമാജം പ്രസിഡന്‍റ്‌ കെ.എസ്. ചന്ദ്രസേനന്‍, സഹാര്‍ മലയാളി സമാജം സെക്രട്ടറി പി.കെ.ബാലകൃഷ്ണന്‍, സാന്താക്രൂസ് മലയാളി സമാജം സെക്രട്ടറി കുസുമകുമാരി അമ്മ എന്നിവര്‍ ആശംസകളറിയിച്ചുകൊണ്ട് സംസാരിച്ചു. ബോറിവലി മലയാളി സമാജം വനിതാവേദി ജോയിന്‍റ് സെക്രട്ടറിമാരായ ശശികല, സുനിത എന്നിവരും വേദി പങ്കിട്ടു.മലയാള ഭാഷാ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ്‌ റീന സന്തോഷ്‌, രാമചന്ദ്രന്‍ മഞ്ചറമ്പത്ത്, ഗിരിജാവല്ലഭന്‍ എന്നിവര്‍ പതിമൂന്നാം മലയാളോത്സവത്തിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഡിസംബര്‍ 8 ന് നടക്കാന്‍ പോകുന്ന മേഖല കലോത്സവത്തെക്കുറിച്ചും വിശദീകരിച്ചു. മലയാളം മിഷന്‍ നീലക്കുറിഞ്ഞി പരീക്ഷയില്‍ വിജയിച്ച ഹരികൃഷ്ണന്‍ സത്യന്‍ അവതാര കനായിരുന്നു. നീലക്കുറിഞ്ഞി പരീക്ഷയില്‍ വിജയിച്ച മറ്റൊരു പഠിതാവായ ശ്രേയസ് രാജേന്ദ്രന്‍ കുറാര്‍ മലാഡ് മലയാളി സമാജത്തിന്‍റെ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

മേഖല ജോയിന്‍റ് സെക്രട്ടറി ശീതള്‍ ശ്രീരാമന്‍ മലയാളം മിഷന്‍ ആമ്പല്‍ പരീക്ഷ പാസായി നിലവില്‍ നീലക്കുറിഞ്ഞി വിദ്യാര്‍ഥിയും മലയാളം മിഷന്‍ കണിക്കൊന്ന അദ്ധ്യാപികയുമാണെന്ന വസ്തുതയും അറിയിച്ചു. ഈ മൂന്നു പേരെയും മേഖലയിലെ മറ്റു നീലക്കുറിഞ്ഞി വിജയികളായ ആയുഷ് രാഘവന്‍, ഗോപിക നായര്‍ എന്നിവരെയും ചടങ്ങിൽ അഭിനന്ദിച്ചു. മേഖല മലയാളോത്സവത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമതയോടെ നടത്താനായി സംഘാടക സമിതി രൂപീകരിച്ചു. ബാബു കൃഷ്ണനെ സംഘാടകസമിതി കണ്‍വീനറായും ഹരികൃഷ്ണന്‍ സത്യനെ കോ ഓര്‍ഡിനേറ്ററായും തിരഞ്ഞെടുത്തു. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള അംഗങ്ങള്‍ ആകര്‍ഷകമായ കലാപരിപാടികള്‍ അവതരിപ്പിച്ചു. കണ്‍വീനര്‍ കെ.കെ. പ്രദീപ്‌കുമാര്‍ പരിപാടികളുടെ ഏകോപനം നിര്‍വഹിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com