ബാന്ദ്രയിൽ എക്സ്പ്രസ് ട്രെയിനിൽ 14 കാരന്‍റെ ആത്മഹത്യ ചെയ്ത നിലയിൽ
മുംബൈ: ബാന്ദ്രയിൽ എക്സ്പ്രസ് ട്രെയിനിൽ 14 കാരന്‍റെ ആത്മഹത്യ ചെയ്ത നിലയിൽ. 3 ദിവസം മുമ്പാണ് ബാന്ദ്ര ടെർമിനസിൽ എക്‌സ്‌പ്രസ് ട്രെയിനിൽ 14 കാരനായ ആമിറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിഹാർ സ്വദേശി മുഹമ്മദ് ആമിർ ആണ് ആത്മഹത്യ ചെയ്തത്. ആമിറിനെ റെയിൽവേ പൊലീസ് തിരിച്ചറിയുകയും പിതാവുമായി ബന്ധപ്പെടുകയും ചെയ്‌തു. മുംബൈയിൽ താമസിച്ചിരുന്ന ആമിറിന്‍റെ കുടുംബം ഉപജീവനമാർഗം തേടി ഡൽഹിയിലേക്ക് താമസം മാറിയിരുന്നു. അതേസമയം ആമിർ മുംബൈയിൽ ബന്ധുക്കളോടൊപ്പം താമസിക്കുകയായിരുന്നു.
അന്വേഷണത്തിൽ ആമിർ തന്‍റെ ഒരു സുഹൃത്തിന്‍റെ മൊബൈൽ ഫോണിൽ നിന്ന് നവംബർ ഒന്നിന് പിതാവുമായി ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ വർക്ക് ഷോപ്പിൽ ജോലി ചെയ്യുന്ന പിതാവ് മുഹമ്മദ് നാസിമിനെ പൊലീസ് കണ്ടെത്തുക യായിരുന്നു. തുടർന്ന് ബാന്ദ്ര റെയിൽവേ പൊലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയും മകന്‍റെ ഐഡന്‍റിറ്റി സ്ഥിരീകരിക്കുകയും ചെയ്തു.
“ആത്മഹത്യ ചെയ്ത ആമിറിന്‍റെ അമ്മ വളരെ ചെറുപ്പത്തിൽ തന്നെ മരണപെട്ടിരുന്നു. ഒരു സഹോദരിയും മൂന്ന് സഹോദരന്മാരും ഉൾപ്പെടെ നാല് സഹോദരങ്ങളിൽ ഏറ്റവും ഇളയവനായിരുന്നു ഇവൻ".സീനിയർ ഇൻസ്പെക്ടർ രവീന്ദ്ര ശിവറാംവാർ മാധ്യമങ്ങളോട് പറഞ്ഞു പിതാവ് പറയുന്നതനുസരിച്ച്, അവൻ സ്കൂളിൽ പലപ്പോഴും പോകാറില്ലായിരുന്നു എന്നാണ്.ആലോചനയും അഗാധമായ ചിന്തയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം നസിമിന് വിട്ടുകൊടുത്തു. ആമിറിന്‍റെ മരണത്തിന് പിന്നിൽ ദുരൂഹതയൊന്നും സംശയിക്കാത്തതിനാൽ പൊലീസിൽ പരാതി നൽകിയിട്ടില്ല.