മഴക്കെടുതി: വിദർഭയിൽ 10 ദിവസത്തിനിടെ മരിച്ചത് 16 പേർ

54,000 ഹെക്റ്റർ കൃഷിഭൂമിയിൽ വിളനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 53,000 ഹെക്റ്ററും അമരാവതി ഡിവിഷനിൽ.
പ്രളയത്തിൽ മുങ്ങിയ വിദർഭ മേഖല.
പ്രളയത്തിൽ മുങ്ങിയ വിദർഭ മേഖല.
Updated on

അമരാവതി: കനത്ത മഴ കാരണം മഹാരാഷ്‌ട്രയിലെ വിദർഭ മേഖലയിൽ പത്തു ദിവസത്തിനിടെ ജീവൻ നഷ്ടപ്പെട്ടത് പതിനാറു പേർക്ക്. നിരവധി വീടുകളും പ്രകൃതിക്ഷോഭത്തിൽ തകർന്നു. ആകെ 4,500 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

54,000 ഹെക്റ്റർ കൃഷിഭൂമിയിൽ വിളനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 53,000 ഹെക്റ്ററും അമരാവതി ഡിവിഷനിലാണ്.

അതിവർഷം കാരണമുള്ള ഏതു പ്രതിസന്ധിയും നേരിടാൻ സംസ്ഥാന സർക്കാർ സജ്ജമാണെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. 2,796 പേരെ വീടുകളിൽനിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

പ്രകൃതി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയബാധിതമായ 1,600ലധികം കുടുംബങ്ങൾക്ക് 5,000 രൂപ വീതം ധനസഹായവും നൽകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com