ലീല സര്‍ക്കാരിനെ സന്ദര്‍ശിച്ച് മന്ത്രി എം. ലിജു

നൂറിലേറെ ബംഗാളി നോവലുകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി
Minister M. Liju visits Leela Sarkkar.

ലീല സര്‍ക്കാരിനെ സന്ദര്‍ശിച്ച് മന്ത്രി എം. ലിജു

Updated on

മുംബൈ: പ്രശസ്ത വിവര്‍ത്തക ലീല സര്‍ക്കാരിനെ സന്ദര്‍ശിച്ച് മന്ത്രി എം. ലിജു. മുംബൈ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കേരള എക്‌സൈസ് മന്ത്രിയായ എം. ലിജുവും കുടുംബവും നവി മുംബൈയിലെ വസതിയിലെത്തിയത്. മലയാള സാഹിത്യ ശാഖയ്ക്ക് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ ലീലാ സര്‍ക്കാരിനെ നേരിട്ട് കാണാനും വസതിയില്‍ സന്ദര്‍ശിച്ച് ആദരമറിയിക്കാനും കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് സന്ദര്‍ശനത്തിന് ശേഷം മന്ത്രി എം. ലിജു പറഞ്ഞു.

നൂറിലേറെ ബംഗാളി നോവലുകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ലീലാ സര്‍ക്കാര്‍, മലയാള സാഹിത്യത്തിന്റെ ഭാവുകത്വ പരിണാമത്തില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ്. രബീന്ദ്രനാഥ് ടാഗോര്‍, ശരത് ചന്ദ്ര ചാറ്റര്‍ജി, മുന്‍ഷി പ്രേംചന്ദ്, വനഫൂല്‍, ബിഭൂതിഭൂഷണ്‍, ബുദ്ധദേവഗുഹ, സത്യജിത് റായ് തുടങ്ങിയ പ്രമുഖരുടെ കൃതികള്‍ അവര്‍ മലയാളത്തിന് സമ്മാനിച്ചു. 1969-ല്‍ ദീപേഷ് സര്‍ക്കാരുമായുള്ള വിവാഹത്തോടെ ബംഗാളിലെത്തിയ അവരുടെ ആദ്യ പരിഭാഷ 1978-ല്‍ 'ജനയുഗ'ത്തിലാണ് പ്രസിദ്ധീകരിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1994), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (2000), സി.പി. മേനോന്‍ സ്മാരക അവാര്‍ഡ് (2010), വിവര്‍ത്തകരത്‌നം (2015) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com