
ഓണമെത്തും മുന്‍പേ മുംബൈയില്‍ ഓണാഘോഷം
മുംബൈ: മുംബൈയിലെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ഡോംബിവിലി കുംബര്‍ഖാന്‍ പാട മോഡല്‍ സ്‌കൂളിലെ തുഞ്ചന്‍ സ്മാരക ഹാളില്‍ വച്ച് പൂക്കള മത്സരം സംഘടിപ്പിച്ചു. നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടന്ന മത്സരത്തില്‍ പൂക്കളുടെ പേരുകള്‍ നറുക്കെടുപ്പിലൂടെ നല്‍കിയാണ് ടീമുകളെ തെരഞ്ഞെടുത്തത്.
മത്സരത്തില്‍ ഒന്നാം സമ്മാനം ശംഖുപുഷ്പം (അനിത നമ്പ്യാര്‍ ആന്‍റ് ടീം) കരസ്ഥമാക്കി. രണ്ടാം സമ്മാനം കനകാംബരം എന്ന ടീമിനും (ഡോ. താന്യ ശ്രീജിത്ത് ആന്‍റ് ടീം) മൂന്നാം സമ്മാനം ചെമ്പരത്തിക്കും ( മഞ്ജു മോഹന ചന്ദ്രന്‍ നായര്‍ ആന്‍റ് ടീം ) ലഭിച്ചു.
ജെയിംസ് മണലോടി, സുരേഷ് കണക്കൂര്‍, മായാദത്ത് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.പൂക്കളം കാണാന്‍ വന്ന കാണികള്‍ക്ക് പൂക്കള സെല്‍ഫി സമ്മാനവും ഒരുക്കിയിരുന്നു.
വരും നാളുകളില്‍ പൂക്കള മത്സരത്തിന്‍റെ സമ്മാനതുക കൂടുതല്‍ നല്‍കിക്കൊണ്ട് മത്സരം കൂടുതല്‍ ആവേശകരമാക്കുമെന്ന് പ്രസിഡന്‍റ് കൊണ്ടത്ത് വേണുഗോപാല്‍ അറിയിച്ചു. സമ്മാനവിതരണത്തിനു ശേഷം സംഘടനയുടെ ജനറല്‍ സെക്രട്ടറി മധു ബാലകൃഷ്ണന്‍ നന്ദി പറഞ്ഞു. അഖില പിള്ള അവതാരകയായിരുന്നു.