
താനെ: താനെ വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗർ ശ്രീനാരായണ മന്ദിര സമിതിയുടെ പതിനേഴാമത് പ്രതിഷ്‌ഠ ദിനം ഈ കഴിഞ്ഞ ഞായറാഴ്ച്ച വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു.
രാവിലെ 6 മണിക്ക് ഗണപതിഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ഗുരുപൂജ,ഗുരുദേവ ഭാഗവത പാരായണം,ഭജന, പ്രഭാഷണം,പുഷ്പാഭിഷേകം,മധ്യാഹ്ന പൂജ,പ്രസാദ വിതരണം എന്നിവ നടന്നു.ഉച്ചയ്ക്ക് 2 മണി മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറി. കൂടാതെ എസ് എസ് സി,എച് എസ് സി പരീക്ഷയിൽ മികച്ച മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകി.
അതേസമയം താനെ ഗുരു സെന്‍ററിന്‍റെ നേതൃത്വത്തിൽ യൂണിറ്റിലെ 6 വിധവകൾക്ക് പെൻഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.എല്ലാ മാസവും ചതയ ദിനത്തിൽ പെൻഷൻ കൊടുക്കുന്നതാണെന്ന് യൂണിറ്റ് സെക്രട്ടറി കെ കെ ശശി അറിയിച്ചു.