
Anurag Anil Borkar died by suicide at his residence
മുംബൈ: മെഡിക്കൽ പ്രവേശനത്തിനുള്ള തയാറെടുപ്പിലായിരുന്ന പത്തൊൻപതുകാരൻ ആത്മഹത്യ ചെയ്തു. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) വിജയിച്ച മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ല സ്വദേശിയായ അനുരാഗ് അനിൽ ബോർക്കറാണ് മരിച്ചത്.
അനുരാഗ് 2025ലെ യുജി പരീക്ഷയിൽ 99.99% മാർക്കും ഒബിസി വിഭാഗത്തിൽ 1475 ആം റാങ്കും നേടിയിരുന്നു.
ഗൊരഖ്പുരിലെ മെഡിക്കൽ കോളെജിലെക്ക് എംബിബിഎസ് പ്രവേശനത്തിനു വേണ്ടി പോകാനിരിക്കെയാണ് ഇയാളെ വീട്ടിൽ നിന്നു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അനുരാഗിന്‍റെ മുറിയിൽ നിന്നും ലഭിച്ച കുറിപ്പിൽ "മെഡിസിൻ പഠിക്കാൻ താൽപര്യമില്ല, ബിസിനസ് രംഗത്തേക്ക് പോകാനാണ് ഇഷ്ടം'' എന്നെഴുതിയിരുന്നതായി പൊലീസ് കണ്ടെത്തി.