മുംബൈ ശിവാജി നഗറില്‍ 19കാരിയെ വെടിവച്ച് കൊലപ്പെടുത്തി

യുവാവും യുവതിയും പിടിയില്‍

19-year-old woman shot dead in Shivaji Nagar, Mumbai

മുംബൈയില്‍ ശിവാജി നഗറില്‍ 19കാരിയെ വെടിവച്ച് കൊലപ്പെടുത്തി

representative image

Updated on

മുംബൈ: ശിവാജി നഗറില്‍ 19-കാരിയായ യുവതിയെ വെടിവെച്ചു കൊലപ്പെടുത്തി. ഷിഫയെന്ന യുവതിയെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്.സംഭവം നടന്ന് 12 മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് പ്രതികളെ പിടികൂടി. സംഭവത്തില്‍ 25 വയസ്സുള്ള യുവതിയെയും അവരുടെ 23 വയസ്സുള്ള ആണ്‍സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിന് പിന്നില്‍ പ്രണയവും വ്യക്തിപരമായ തര്‍ക്കങ്ങളുമാണെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

കൊല്ലപ്പെട്ട ഷിഫ പ്രതികളിലൊരാളായ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാള്‍ക്ക് പിടിയിലായ യുവതിയുമായും ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതിനെച്ചൊല്ലി ഇവര്‍ക്കിടയില്‍ മുന്‍പും തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഈ വിരോധമാണ് ഒടുവില്‍ ഷിഫയെ വകവരുത്താനുള്ള ഗൂഢാലോചനയിലേക്ക് നയിച്ചതെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com