

താരാപ്പൂര്‍ മന്ദിര സമിതിപ്രതിഷ്ഠാ വാര്‍ഷികം ഞായറാഴ്ച
താരാപ്പൂര്‍: ശ്രീനാരായണ മന്ദിരസമിതി താരാപ്പൂര്‍ യൂണിറ്റിന്റെ ഒന്‍പതാമത് പ്രതിഷ്ഠാ വാര്‍ഷികം 8 നു ഞായറാഴ്ച നടത്തുമെന്ന് സമിതി സോണല്‍ സെക്രട്ടറി പി. ഹരീന്ദ്രന്‍, യൂണിറ്റ് സെക്രട്ടറി എന്‍. പി. മോഹനന്‍ എന്നിവര്‍ അറിയിച്ചു.
രാവിലെ 5 .10 നു ഗണപതി ഹോമം, 7 നു ഗുരുപൂജ, 8 നു ഗുരുഭാഗവത പാരായണം, വൈകീട്ട് 5 .15 മുതല്‍ ഗുരുപൂജ. തുടര്‍ന്ന് വിളക്കുപൂജ. 7 മുതല്‍ സാംസ്‌കാരിക സമ്മേളനം. എം.ഐ. ദാമോദരന്‍ അധ്യക്ഷത വഹിക്കും.
ഒ.കെ. പ്രസാദ്, പി. ഹരീന്ദ്രന്‍, എന്‍. പി. മോഹനന്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കലാപരിപാടികള്‍. 9 നു മഹാപ്രസാദം. ഫോണ്‍: 9823263670.