

എസ്എന്‍ഡിപി യോഗം കല്യാണ്‍ ഈസ്റ്റ് ശാഖ കുടുംബസംഗമം
കല്യാണ്‍: എസ്എന്‍ഡിപി യോഗം 3852-ാം നമ്പര്‍ കല്യാണ്‍ ഈസ്റ്റ് ശാഖയുടെ 27-ാമത് കുടുംബസംഗമം ഡിസംബര്‍ 6-ന് കര്‍പ്പ് ഹാളില്‍ നടക്കും. ശാഖയുടെ നാലാമത് പഞ്ചലോഹ പ്രതിഷ്ഠാ വാര്‍ഷികം ഡിസംബര്‍ 12ന് ആഘോഷിക്കും.
കുടുംബസംഗമത്തോടനുബന്ധിച്ച് ഗുരുമന്ദിരത്തില്‍ ഇന്‍ഡോര്‍ ഗെയിംസ് മത്സരങ്ങള്‍ നടത്തി. നവംബര്‍ 22-ന് മോഡല്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സ്‌പോര്‍ട്‌സ് മീറ്റും സംഘടിപ്പിക്കുന്നുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കായിക മത്സരങ്ങളും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.