മഹാരാഷ്ട്രയില്‍ നിന്ന് കൂടുതല്‍ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ സംഗമം

പങ്കെടുത്തത് ടൂറിസം മേഖലയിലെ അമ്പതോളം പ്രതിനിധികള്‍
Gathering to attract more tourists from Maharashtra to Kerala

കേരള ടൂറിസം വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടു

Updated on: 

മുംബൈ: ദസറ-ദീപാവലി അവധിക്കാലത്തെ ആഭ്യന്തര വിനോദസഞ്ചാര സീസണ്‍ ലക്ഷ്യമിട്ട് കേരള ടൂറിസം വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടു. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍, വടക്കന്‍ സംസ്ഥാനങ്ങളില്‍ ട്രാവല്‍ ട്രേഡ് പങ്കാളിത്ത സംഗമങ്ങളും റോഡ്ഷോകളും സംഘടിപ്പിച്ചാണ് കേരള ടൂറിസം കൂടുതല്‍ സഞ്ചാരികളെ സംസ്ഥാനത്തേക്ക് എത്തിക്കാന്‍ ലക്ഷ്യമിടുന്നത്.

മുംബൈയില്‍ നടന്ന സെമിനാറില്‍ കേരളത്തില്‍ നിന്നുള്ള 50ഓളം ടൂറിസം മേഖലയിലെ പ്രതിനിധികള്‍ പങ്കെടുത്തു. മഹാരാഷ്ട്രയിലെ ട്രാവല്‍ ട്രേഡ് പ്രതിനിധികള്‍ക്ക് മുന്നില്‍ കേരളത്തിന്റെ വിവിധ ടൂറിസം സാധ്യതകളും ആകര്‍ഷകമായ ഹോളിഡേ പാക്കേജുകളും അവതരിപ്പിച്ചു.

ആറ് രാത്രികള്‍ ഉള്‍പ്പെടുന്ന യാത്രാ പാക്കേജുകളാണ് പ്രധാനമായും പരിചയപ്പെടുത്തിയത്. കടല്‍ത്തീരങ്ങള്‍, കായലുകള്‍, മലനിരകള്‍, വനമേഖലകള്‍ എന്നിവയ്‌ക്കൊപ്പം കേരളത്തിന്റെ പ്രകൃതി ഭംഗിയും സംസ്‌കാരവും പൈതൃകവും ഭക്ഷണ വൈവിധ്യവും ഒരുമിച്ച് ആസ്വദിക്കാവുന്ന തരത്തിലാണ് പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നത്.

2026ലെ ആദ്യ പാദത്തില്‍ ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ 10.98 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായാണ് കേരള ടൂറിസത്തിന്റെ കണക്ക്. ദസറ-ദീപാവലി അവധിക്കാലത്ത് സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം കൂടുതല്‍ ഉയര്‍ത്തുകയാണ് പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം.

logo
Metro Vaartha
www.metrovaartha.com