
എന്‍ഡിഎ കേഡറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു
file image
മുംബൈ: പുണെയിലെ ദേശീയ പ്രതിരോധ അക്കാഡമിയുടെ ഹോസ്റ്റല്‍ മുറിയില്‍ എന്‍ഡിഎ കേഡറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ലക്‌നൗ സ്വദേശിയായ ഒന്നാംവര്‍ഷ കേഡറ്റ് അന്ത്രിക്ഷ് കുമാര്‍ സിങ്ങിനെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ട്രെയിനിങ് അക്കാഡമിയിലെ ഹോസ്റ്റല്‍മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തിലേക്കു നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്താനാണ് അന്വേഷണം നടത്തുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം