മഹാരാഷ്ട്രയിൽ രണ്ട് അഗ്നിവീറുകൾ പരിശീലനത്തിനിടെ സ്ഫോടനത്തിൽ മരിച്ചു

ഇന്ത്യൻ ഫീൽഡ് ഗണ്ണിൽ നിന്നുള്ള ഷെൽ അബദ്ധത്തിൽ പൊട്ടിത്തെറിച്ചതാണ് അപകട കാരണം
ഇന്ത്യൻ ഫീൽഡ് ഗണ്ണിൽ നിന്നുള്ള ഷെൽ അബദ്ധത്തിൽ പൊട്ടിത്തെറിച്ചതാണ് അപകട കാരണം 2 Agniveers killed in Maharashtra firing accident
മഹാരാഷ്ട്രയിൽ രണ്ട് അഗ്നിവീറുകൾ പരിശീലനത്തിനിടെ സ്ഫോടനത്തിൽ മരിച്ചുRepresentative image
Updated on

മുംബൈ: മഹാരാഷ്ട്രയിലെ നാഷിക്കിലുള്ള ആർട്ടിലറി സെന്‍ററിൽ പരിശീലനത്തിനിടെ സ്ഫോടനം. രണ്ട് അഗ്നിവീറുകൾ മരിച്ചു. ഒരു ഇന്ത്യൻ ഫീൽഡ് ഗണ്ണിൽ നിന്നുള്ള ഷെൽ അബദ്ധത്തിൽ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്.

20 വയസുള്ള ഗോഹിൽ വിശ്വരാജ് സിങ്, 21 വയസുള്ള സെയ്ഫത് എന്നിവരാണ് മരിച്ചത്. വെടിവയ്പ്പ് പരിശീലിക്കുന്നതിനിടെ ഷെൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അപകടക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടത്തുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com