ദീപാവലി ആഘോഷത്തിനിടെ മുംബൈയില്‍ 200 തീപിടിത്തങ്ങള്‍

കര്‍ശനനടപടിയുമായി നഗരസഭ
200 fire incidents in Mumbai during Diwali celebrations

ദീപാവലി ആഘോഷത്തിനിടെ മുംബൈയില്‍ 200 തീ പിടിത്തങ്ങള്‍

Updated on: 

മുംബൈ : ദീപാവലി ആഘോഷത്തിനിടെ മുംബൈ നഗരത്തില്‍ ചെറുതും വലുതുമായ ഇരുനൂറോളം തീപിടിത്തങ്ങളുണ്ടായതിനെ തുടര്‍ന്ന് കര്‍ശന നടപടിയുമായി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍. നഗരത്തില്‍ പടക്കങ്ങള്‍ മൂലമുള്ള അപകടങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ റോക്കറ്റുകളുടെയും മറ്റ് ആകാശപ്പടക്കങ്ങളുടെയും ഉപയോഗം നിരോധിച്ചു. നവംബര്‍ 25 വരെയാണ് നിരോധനം.

ലക്ഷ്മി പൂജ ദിനത്തില്‍ മാത്രം നഗരത്ത വിവിധ ഭാഗങ്ങളിലായി നിരവധി വലിയ തീപിടിത്തങ്ങളാണ് ഉണ്ടായത്. ഡോംഗ്രി, അന്ധേരി, വിദ്യാവിഹാര്‍ എന്നിവിടങ്ങളിലെ ഗ്യാരേജുകളിലും വാണിജ്യ കെട്ടിടങ്ങളിലും തീപിടിത്തമുണ്ടായി. ദീപാവലി ദിവസങ്ങളിലെ മൂന്ന് ദിവസത്തിനുള്ളില്‍ മാത്രം ഇരുനൂറോളം പടക്കവുമായി ബന്ധപ്പെട്ട അഗ്‌നിബാധ കേസുകളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷങ്ങളിലെ മുഴുവന്‍ ഉത്സവകാല കണക്കുകളെയും മറികടക്കുന്നതാണ് ഈ വര്‍ധന.

ആകാശത്തേക്ക് ഉയരുന്ന പടക്കങ്ങളുടെ കത്തുന്ന അവശിഷ്ടങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലും കെട്ടിടങ്ങളുടെ മുകളിലും വീണ് തീപിടിത്തിന്‍റെ സാധ്യത വര്‍ധിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. ദുരന്തനിവാരണ നിയമപ്രകാരമാണ് ബിഎംസി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.