

റെയില്‍വേ സ്‌റ്റേഷന് സമീപം ഉപേക്ഷിച്ച നിലയില്‍ ബാഗ്
മുംബൈ: സിഎസ്എംടി റെയില്‍വേ സ്‌റ്റേഷന് സമീപം സംശയാസ്പദമായി ബാഗ് കണ്ടെത്തിയത് ഭീതി പരത്തി. ജനങ്ങള്‍ പരിഭ്രാന്തരായതോടെ അധികൃതര്‍ പ്രദേശം ഒഴിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4.45നാണ് തിരക്കേറിയ ബസ് ഡിപ്പോയില്‍ ചുവന്ന നിറത്തിലുള്ള ബാഗ് കണ്ടെത്തിയത്.
ഉടമയില്ലാതെയിരിക്കുന്ന ബാഗ് കണ്ടതോടെ യാത്രക്കാരില്‍ ചിലര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡ് (ബിഡിഡിഎസ്) സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ബാഗില്‍ നിന്ന് സംശയാസ്പദമായ യാതൊന്നും കണ്ടെത്തിയിട്ടില്ല. ഇതിലുണ്ടായിരുന്ന അലാറം വ്യാജമാണെന്ന് കണ്ടെത്തി.