ബാല്‍ താക്കറെ മെമ്മോറിയല്‍ ചെയര്‍മാനായി ഉദ്ധവ് താക്കറെയെ നിയമിച്ച് ബിജെപി സര്‍ക്കാര്‍

ബാല്‍താക്കറെ അനുസ്മരണത്തില്‍ ഒന്നിച്ചെത്തി രാജും ഉദ്ധവും
BJP government appoints Uddhav Thackeray as Bal Thackeray Memorial Chairman
ഉദ്ധവ് താക്കറെ
Updated on

മുംബൈ : മുന്‍ മുഖ്യമന്ത്രിയും ശിവസേന യുബിടി അധ്യക്ഷനുമായ ഉദ്ധവ് താക്കറെയെ ചെയര്‍മാനായി നിയമിച്ചു കൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ ബാലാസാഹേബ് താക്കറെ നാഷണല്‍ മെമ്മോറിയല്‍ പബ്ലിക് ട്രസ്റ്റ് പുനഃസംഘടിപ്പിച്ചു.

ദാദര്‍ ശിവാജി പാര്‍ക്കിലെ മേയറുടെ ബംഗ്ലാവ് സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് ശിവസേന സ്ഥാപകനായ ബാല്‍ താക്കറെയുടെ സ്മാരകം നിര്‍മിക്കുന്നത്.

നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റിലേക്കാണ് ബാല്‍ താക്കറെയുടെ മകന്‍ ഉദ്ധവിനെയും മറ്റ് നാല് അംഗങ്ങളെയും നിയമിച്ചത്. ശിവാജി പാര്‍ക്കില്‍ തിങ്കളാഴ്ച ബാല്‍താക്കറെ അനുസ്മരണസമ്മേളനത്തില്‍ ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിച്ചെത്തുകയും ചെയ്തു. ഇരുവരുടെയും കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com