Mar Sebastian Vaniyapurakkal's ordination on the 19th

മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിന്‍റെ സ്ഥാനാരോഹണം 19ന്

മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിന്‍റെ സ്ഥാനാരോഹണം 19ന്

മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും
Published on

മുംബൈ: കല്യാണ്‍ രൂപതയെ അതിരൂപതയായി ഉയര്‍ത്തുന്നതോടൊപ്പം ആര്‍ച്ച് ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിന്റെ സ്ഥാനാരോഹണവും മാര്‍ തോമസ് ഇലവനാലിന്‍റെ വിരമിക്കല്‍ ചടങ്ങും 19-ന് കല്യാണ്‍ വെസ്റ്റ് സെയ്ന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും.

ഉച്ചയ്ക്ക് 2.30ന് ചടങ്ങുകള്‍ ആരംഭിയ്ക്കും. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

logo
Metro Vaartha
www.metrovaartha.com