ഹിന്ദി നിര്‍ബന്ധമാക്കിയാല്‍ സ്‌കൂളുകള്‍ പൂട്ടിക്കും: രാജ് താക്കറെ

ഏതെങ്കിലും ഒരു ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അനുവദിക്കാനാകില്ല
Schools will be closed if Hindi is made mandatory: Raj Thackeray

രാജ് താക്കറെ

Updated on

മുംബൈ: മഹാരാഷ്ട്രയിലെ സ്‌കൂളുകളില്‍ 1 മുതല്‍ 5 വരെ ക്ലാസുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കിയാല്‍ തന്‍റെ പാര്‍ട്ടി സ്‌കൂളുകള്‍ പൂട്ടിക്കുമെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) അധ്യക്ഷന്‍ രാജ് താക്കറെ. മീര- ഭയന്ദറില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഭാഷയ്ക്കും താന്‍ എതിരല്ലെന്നും എന്നാല്‍ ഏതെങ്കിലും ഒരു ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അനുവദിക്കാനാകില്ലെന്നും രാജ് താക്കറെ പറഞ്ഞു.

ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് മുതല്‍ ഹിന്ദി മൂന്നാം ഭാഷയായി അവതരിപ്പിച്ച് കൊണ്ട് നേരത്തെ ഒരു പ്രമേയം ഇറക്കിയിരുന്നു. നവനിര്‍മാണ്‍ ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ഇത് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

എന്നാല്‍ എന്ത് വിലകൊടുത്തും സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഹിന്ദി പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു. ഇതിനെതിരേ പ്രതികരിച്ചായിരുന്നു രാജ് താക്കറെയുടെ മറുപടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com