മാനവികതയുടെയും സന്തോഷത്തിന്‍റെയും സമയമാണ് ഇന്ത്യൻ ഉത്സവങ്ങൾ: ഡോ. രാജു നാരായണ സ്വാമി ഐഎഎസ്

വസന്തോത്സവമാണ് ഓണമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഓണത്തിന് പിന്നിലെ വിവിധ ഐതിഹ്യങ്ങളെക്കുറിച്ചും ഓർമ്മിപ്പിച്ചു.
Festivals are a time for humanity and happiness: Dr. Raju Narayana Swamy IAS

ഉത്സവങ്ങൾ മാനവികതയുടെയും സന്തോഷത്തിന്‍റെയും സമയം: ഡോ. രാജു നാരായണ സ്വാമി ഐഎഎസ്

Updated on

മനാമ: ഇന്ത്യൻ ഉത്സവങ്ങൾ ആഘോഷങ്ങളുടെയും ആത്മപരിശോധനയുടെയും സന്തോഷത്തിന്‍റെയും മാനവികതയുടെയും സമയമാണെന്ന് ഡോ. രാജു നാരായണ സ്വാമി ഐഎഎസ്. അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ സിഎ ചാപ്റ്ററുമായി സഹകരിച്ച് ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ബഹ്‌റൈനിലെ ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വസന്തോത്സവമാണ് ഓണമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഓണത്തിന് പിന്നിലെ വിവിധ ഐതിഹ്യങ്ങളെക്കുറിച്ചും ഓർമ്മിപ്പിച്ചു.

പുരാതന ഭൂതകാലത്തിൽ അലിഞ്ഞുചേർന്ന ഒരു ഐതിഹാസിക സംഭവത്തിന്‍റെ സ്മരണപുതുക്കലാണ് ഓണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ഒഫ് ബഹ്‌റൈൻ പ്രസിഡന്‍റ് സ്മിത ജെൻസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

logo
Metro Vaartha
www.metrovaartha.com