
30 ലക്ഷം രൂപയുടെ കളളനോട്ടുകളുമായി മൂന്ന് പേര്‍ പിടിയില്‍
Representative image
താനെ: മഹാരാഷ്ട്രയിലെ താനെയില്‍ നിന്ന് 30 ലക്ഷം രൂപയുടെ വ്യാജ കറന്‍സി നോട്ടുകളുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സൂരജ് ഷിന്‍ഡെ (32), ഭാരത് സാസെ (38), സ്വപ്നില്‍ പാട്ടീല്‍ (38) എന്നിവരാണ് പിടിയിലായത്.
അന്വേഷണത്തില്‍, പ്രതികള്‍ തന്നെ വ്യാജ നോട്ടുകള്‍ അച്ചടിച്ചെന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.