മുംബൈയിൽ അനധികൃതമായി താമസിച്ച മൂന്ന് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ

പ്രദേശത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാർ ഇനിയും ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നു
Representative Image
Representative Image
Updated on

മുംബൈ: മുംബൈയിലെ വിക്രോളി പാർക്ക് സൈറ്റിൽ അനധികൃതമായി താമസിച്ചതിന് മൂന്ന് ബംഗ്ലാദേശ് പൗരന്മാരെ പൊലീസ് പിടികൂടി.

വിക്രോളിയിലെ പാർക്ക് സൈറ്റ് ഏരിയയിൽ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിവരമറിഞ്ഞയുടൻ പൊലീസ് പ്രദേശത്ത് കെണിയൊരുക്കുകയും മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.യൂസഫ് സോഫാൻ (58), മൊമിനുള്ള ഷെയ്ഖ് (52), ഉമദുല്ല നൂറുൽഹഖ് (69) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

ഏതാനും വർഷങ്ങൾക്ക് മുമ്പ് യൂസഫ് ഇന്ത്യയിലേക്ക് കടന്നതായും വിസയുടെ കാലാവധി 2020-ൽ അവസാനിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ഷെയ്ഖ് അനധികൃതമായി താമസിക്കുന്നതായി കണ്ടെത്തി. നൂറുൽഹഖ് 25 വർഷം മുമ്പ് അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതായും അന്നുമുതൽ മുംബൈയിലാണ് താമസമെന്നുമാണ് റിപ്പോർട്ട്‌.

പ്രദേശത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാർ ഇനിയും ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നു, നിലവിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com