മുംബൈ: അന്ധേരി വെസ്റ്റിലെ ലോഖണ്ഡ്‌വാല കോംപ്ലക്‌സിലെ താമസ സമൂചയത്തിൽ ഇന്ന് പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ 3 പേർ മരിച്ചു. വ്യാപകമായ തീപിടിത്തമല്ല ഉണ്ടായതെന്നാണ് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നൽകിയ വിവരം.
അന്ധേരി വെസ്റ്റിലെ ലോഖണ്ഡ്‌വാല കോംപ്ലക്‌സിലെ ക്രോസ് റോഡ് നമ്പർ 4, ഗ്രൗണ്ട് പ്ലസ് 14 നിലകളുള്ള റിയ പാലസിൽ പത്താം നിലയിലെ അപ്പാർട്ട്‌മെൻ്റിലാണ് തീപിടിത്തമുണ്ടായത്.ഒരു മണിക്കൂറിനുള്ളിൽ അഗ്നിശമന പ്രവർത്തനങ്ങൾക്ക് ശേഷം തീയണച്ചു.
പത്താം നിലയിലുള്ള റെസിഡൻഷ്യൽ അപ്പാർട്ട്‌മെൻ്റിലാണ് തീപിടുത്തമുണ്ടായത്.തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.