അഞ്ച് മാസം കൊണ്ട് മഹാരാഷ്ട്രയില്‍ നിന്ന് അപ്രത്യക്ഷരായത് 30,000 പേര്‍

ഏറ്റവും കൂടുതല്‍ പേരെ കാണാതായത് മുംബൈയില്‍ നിന്ന്

30,000 people disappeared from Maharashtra in five months

മഹാരാഷ്ട്രയില്‍ നിന്ന് 30,000 ത്തിലധികം പേരെ കാണാതായി

Updated on

മുംബൈ: കഴിഞ്ഞ ആഞ്ച് മാസത്തിനിടെ മഹാരാഷ്ട്രയില്‍ നിന്ന് 30,000 ത്തിലധികം പേരെ കാണാതായതായി റിപ്പോര്‍ട്ട്. സംസ്ഥാന പൊലീസിന്‍റെ കണക്കുപ്രകാരം ജനുവരി മുതല്‍ മേയ് വരെ സംസ്ഥാനത്ത്‌നിന്ന് 30,113 പേരെ കാണാതായിട്ടുണ്ട്. 18 വയസിനു മുകളിലുള്ള മുതിര്‍ന്നവരെ ഉള്‍പ്പെടുത്തി സംസ്ഥാനത്തിന്‍റെ മൊത്തത്തിലുള്ള ഡാറ്റ പ്രകാരം 12,467 പുരുഷന്മാരെയും 17,646 സ്ത്രീകളെയുയുമാണ് കാണാതായത്.

സംസ്ഥാനത്തുടനീളം പ്രതിദിനം ഏകദേശം 200 പേരെ കാണാതാകുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മുംബൈയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരെ കാണാതായിരിക്കുന്നത്.

ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെ 3,473 കാണാതായ കേസുകള്‍ സംസ്ഥാനത്തിന്‍റെ ആകെയുള്ളതിന്‍റെ 10% ല്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതും നഗരത്തിലാണ്. താനെയില്‍ നിന്ന് കാണാതായത് 2003 പേരെയാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com